Web Desk
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തോട് അടുക്കുകയാണ്. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും രാജ്യത്ത് വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.
24 മണിക്കൂറില്‍ 19,459 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദവസംകൊണ്ട് 380 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16,487 ആയി. ഇതുവരെ 3,21,774 പേരാണ് രോഗത്തെ അതിജീവിച്ചത്. നിലവില്‍ 2,10,880 പേര്‍ ചികിത്സയിലാണ്.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെ രൂക്ഷമാകുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.