ബിഹാറില്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചാലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് ബിജെപി. ബിജെപി ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അധ്യക്ഷന്‍ അവദേശ് നരെയ്ന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നിലാണ്. ഗുജറാത്തില്‍ രണ്ടും ഛത്തീസ്ഗഢില്‍ ഒന്നും സീറ്റില്‍ കോണ്‍ഗ്രസിന് ലീഡുണ്ട്.
243 സീറ്റുകളിലെയും ലീഡ് നില വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് നേട്ടം. ലീഡ് നിലയില്‍ എന്‍ഡിഎയ്ക്ക് കേവ ഭൂരിപക്ഷമുണ്ട്. 20% വോട്ടാണ് ഇതുവരെ എണ്ണിയത്. 73 സീറ്റുകളില്‍ ലീഡ് നില ആയിരത്തില്‍ താഴെയാണ്. ഇതില്‍ മഹാസഖ്യം 27 സീറ്റിലും എന്‍ഡിഎ 39 സീറ്റിലും മുന്നിലാണ്. 2015നേക്കാള്‍ മികച്ച നിലയിലാണ് ബിജെപിയുടെ മുന്നേറ്റം. ഭരണവിരുദ്ധ വികാരം ബാധിച്ച് ജെ.ഡി.യു സീറ്റുകള്‍ നഷ്ടപ്പെടുന്നു. ആര്‍.ജെ.ഡിക്ക് തിരിച്ചടി. കോണ്‍ഗ്രസിനും നേട്ടമില്ല. ഇടതുപാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടായത്. സിപിഐ (എംഎല്‍)14, സിപിഐ 3, സിപിഐഎം 2 എന്ന നിലയിലാണ്.