English മലയാളം

Blog

nithish

 

പട്‌ന: ജനങ്ങളാണ് യജമാനന്മാര്‍ എന്ന് നിതീഷ് കുമാര്‍. ജനങ്ങള്‍ വിധി നിശ്ചയിച്ചു. സത്യ പ്രതിജ്ഞ എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ഈ സഭയ്ക്ക് ഇനിയും കാലാവധി ഉണ്ട്. തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു എന്ന് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് നഷ്ടം സംഭവിച്ചതെന്ന് പരിശോധിക്കും. സ്വന്തം സഖ്യകക്ഷി കാരണമാണ് തിരിച്ചടി ഉണ്ടായതെന്ന് കരുതുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Also read:  കിഫ്ബി വിവാദം വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗം: സിപിഎം

അതേസമയം മുഖ്യമന്ത്രിയാകാന്‍ താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എന്‍ഡിഎ നേതൃത്വം നിശ്ചയിക്കും. ജനവിധി എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Also read:  ബിഹാറില്‍ പോരാട്ടം കനക്കുന്നു; മഹാസഖ്യത്തിന് മേല്‍ക്കൈ നഷ്ടമായി

ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം നാളെ നടക്കും.