പ്രകൃതിദുരന്തങ്ങള്‍ സുസ്ഥിരമായി നേരിടുന്നതിന് സാങ്കേതിക കൈമാറ്റം ഉള്‍പ്പെടെയുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയവും , ഡിആര്‍ഡിഒ യും തമ്മില്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരുകക്ഷികള്‍ക്കും പ്രയോജനം ഉണ്ടാകുന്ന മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ.
മണ്ണിടിച്ചില്‍, മറ്റു പ്രകൃതി ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നും സുരക്ഷിതമായി റോഡ് ഉപയോഗിക്കുന്നതിന് ഇത് രാജ്യത്തെ റോഡ് ഉപയോക്താക്കളെ സഹായിക്കും. രാജ്യത്തെ വിവിധ ദേശീയപാതകളില്‍ മണ്ണിടിച്ചില്‍,ഹിമപാതം തുടങ്ങി പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ സുസ്ഥിരമായി കുറയ്ക്കുന്നതിന് ഡി ആര്‍ ഡി ഓ യുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ ധാരണ പത്രത്തിലൂടെ ഇരു സ്ഥാപനങ്ങളും തീരുമാനിച്ചു