ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് നടപടി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സാം പിത്രോഡ എന്നിവര്‍ക്കും നോട്ടീസ് നല്‍കി.
ഏപ്രില്‍ 12നകം മറുപടി നല്‍കാനും അതുവരെ വിചാരണ കോടതി നടപടികള്‍ സ്‌റ്റേ ചെയ്യാനുമാണ് ഉത്തരവ്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തി!!െന്റ കൈമാറ്റത്തില്‍ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രമണ്യന്‍സ്വാമി ഹര്‍ജി നല്‍കിയത്. കേസില്‍ സുപ്രീംകോടതി രജിസ്ട്രി ഓഫീസര്‍, ആദായ നികുതി ഡെപ്യൂട്ടി കമീഷണര്‍ തുടങ്ങിയ സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുക്കണമെന്ന് ഇദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, വിചാരണ കോടതി ഇത് അനുവദിച്ചില്ല.
സ്വാമിയുടെ വിസ്താരത്തിന് ശേഷമേ ഇത് അനുവദിക്കൂവെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.