കെ.അരവിന്ദ്
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ ഒരു വിഭാഗം പേര്‍ ഡയറക്‌ട് പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്. മ്യൂച്വല്‍ ഫണ്ട് അഡൈ്വസര്‍ക്കുള്ള കമ്മിഷന്‍ ലാഭിക്കാമെന്നതിനാലാണ് സാധാരണ പ്ലാനുകള്‍ക്ക് പകരം ഡയറക്‌ട് പ്ലാനുകള്‍ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത് ശാസ്‌ത്രീയമായ രീതിയാണോ?
2013ലാണ് നിക്ഷേപകര്‍ക്ക് നേരിട്ട് നിക്ഷേപിക്കാവുന്ന ഡയറക്‌ട് പ്ലാനുകള്‍ സെബി ആരംഭിച്ചത്. വിതരണക്കാര്‍ക്കുള്ള കമ്മിഷന്‍ ഒഴിവാക്കി നേരിട്ട് നിക്ഷേപം നടത്തുന്ന ഡയറക്‌ട് പ്ലാനുകളുടെ എക്‌സ്‌പെന്‍സ് റേഷ്യോ കുറവായതിനാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നുവെന്നതാണ് ഇത്തരം പ്ലാനുകളുടെ മേന്മ. എല്ലാ ഫണ്ടുകള്‍ക്കും നിലവില്‍ റെഗുലര്‍ പ്ലാനുകളും ഡയറക്‌ട് പ്ലാനുകളുമുണ്ട്. റെഗുലര്‍ പ്ലാനുകളില്‍ കമ്മിഷന്‍ എന്ന നിലയില്‍ നിക്ഷേപകരില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജുകള്‍ ഡയറക്‌ട് പ്ലാനുകളില്‍ നിക്ഷേപത്തിനൊപ്പം ചേര്‍ക്കപ്പെടുന്നു.
വിതരണക്കാരെ ഒഴിവാക്കി മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ഓഫീസുകള്‍ വഴിയോ രജിസ്‌ട്രാര്‍മാരുടെ ഓഫീസുകള്‍ വഴി യോ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ വെബ്‌സൈറ്റുകള്‍ വഴിയോ നേരിട്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് കമ്മിഷന്‍ തുക ലാഭിക്കാമെന്നതാണ് ഡയക്‌ട് പ്ലാനുകളുടെ സവിശേഷത. കമ്മിഷന്‍ തുക ഒഴിവാക്കുന്നതിനാല്‍ അത് മ്യൂ ച്വല്‍ ഫണ്ടിന്റെ എന്‍എവിയില്‍ പ്രതിഫലിക്കുകയും ഉയര്‍ ന്ന എന്‍എവിയുടെ അടിസ്ഥാനത്തില്‍ നിക്ഷേപകന് യൂണിറ്റുകള്‍ ലഭ്യമാകുകയും ചെയ്യുന്നു.
നിലവില്‍ ഡയറക്‌ട് പ്ലാനുകളിലെ നിക്ഷേപം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ 25 ശതമാനത്തോളം വരും. ഇതിന്റെ പ്രധാന കാരണം കോര്‍പ്പറേറ്റുകളും നിക്ഷേപ സ്ഥാപനങ്ങളും പോലുള്ള വന്‍കിട നിക്ഷേപകരാണ് ഡയറക്‌ട് പ്ലാനുകളില്‍ കൂടുതലായി നിക്ഷേപിക്കുന്നത് എന്നതാണ്.
എന്നാല്‍ ഈ മാര്‍ഗം സാധാരണ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? കമ്മിഷന്‍ ഇനത്തിലുള്ള ചെലവ് ഒഴിവാക്കുന്നതു കൊണ്ട് ഡയറക്‌ട് പ്ലാനുകളുടെ എക്‌സ്‌പെന്‍സ് റേഷ്യോ കുറവായിരിക്കും. നിക്ഷേപകര്‍ക്ക് ഡയറക്‌ട് പ്ലാ നുകള്‍ തിരഞ്ഞെടുക്കുന്നതു കൊണ്ട് ലഭിക്കുന്ന ഗുണം ഇതാണ്. എന്നാല്‍ സ്വന്തം നിലയില്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ വൈദഗ്‌ധ്യമുള്ളവര്‍ക്കു മാത്രമേ ഡയറക്‌ട് പ്ലാനുകള്‍ തിരഞ്ഞടുത്തതു കൊണ്ട് ഗുണമുള്ളൂ. ഫണ്ടുകള്‍ നേരിട്ട് തിരഞ്ഞെടുക്കാന്‍ വൈഭവമില്ലാത്ത സാധാരണ നിക്ഷേപകര്‍ക്ക് വിതരണക്കാരുടെ സേവനം ഒഴിവാക്കാനാകില്ല. മ്യൂച്വല്‍ ഫണ്ട് പോലുള്ള അല്‍പ്പം സങ്കീര്‍ണ സ്വഭാവമുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണ നിക്ഷേപകര്‍ വിദഗ്‌ധ ഉപദേശം തേടുന്നതാണ് ഉചിതമെന്നിരിക്കെ എ ക്‌സ്‌പെന്‍സ് റേഷ്യോയുടെ അടിസ്ഥാനത്തിലുള്ള ചെറിയ നേട്ടത്തിനായി വി തരണക്കാരെ ഒഴിവാക്കി, ഡയറക്‌ട് പ്ലാനുകളില്‍ നിക്ഷേപിക്കുന്നത് വിപരീത ഫലം ചെ യ്‌തുവെന്നു വരാം. എക്‌സ്‌പെന്‍സ് റേഷ്യോ യിലുണ്ടാകുന്ന ലാഭത്തേക്കാള്‍ പ്രധാനം മി കച്ച ഫണ്ടുകള്‍ കൃത്യമായി തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതിലാണെന്ന് നിക്ഷേപകര്‍ മനസിലാക്കേണ്ടതുണ്ട്.
സാധാരണ നിക്ഷേപകര്‍ക്ക് അഡൈ്വ സറുടെ സഹായം കൂടിയേ തീരൂവെന്നതിനാല്‍ തെറ്റായ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വിതരണക്കാര്‍ക്കുള്ള കമ്മിഷന്‍ നല്‍കി ശരിയായ സ്‌കീമുകള്‍ തിരഞ്ഞെടുക്കാനുള്ള ഉപദേശം തേടുകയാണ്.