English हिंदी

Blog

kunjali jose

 

ജോസുമായി മുസ്ലീംലീഗ് ചര്‍ച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി . ചിഹ്നം സംബന്ധിച്ച കേസിലെ തീരുമാനത്തിന് ശേഷം മുന്നണികളുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍‍ണ്ണമായും കൊട്ടിയടക്കുകയാണ്. ജോസ് ജോസഫ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത മുസ്ലീംലീഗും ജോസ് വിഭാഗത്തെ കൈവിട്ട അവസ്ഥയാണ്. വിട്ടുവീഴ്ച ചെയ്യാത്ത ജോസ് കെ മാണിയോടുള്ള നിലപാടില്‍ ഒരു പിന്നോട്ട് പോക്കും വെണ്ടെന്നാണ് മുസ്ലീം ലീഗിന്റെ പക്ഷം.

Also read:  സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് തീവ്രവാദബന്ധം: എന്‍ഐഎ

മറുപക്ഷത്ത് എല്‍ഡിഎഫ് ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനം വൈകുകയാണ്. സര്‍ക്കാരിനെതിരെ ആരോപണം ശക്തമായ സാഹചര്യത്തില്‍ ജോസ് വിഭാഗത്തിലെ ഒരു വിഭാഗം എല്‍ഡിഎഫ് പ്രവേശത്തിന് എതിരാണ്.

Also read:  സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗമായതിനാല്‍ ഹൈക്കമാന്‍ഡ് പ്രശ്നത്തില്‍ ഇടപെടുമെന്നാണ് ഈ വിഭാഗം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇതിനിടെ ചിഹ്നം അനുവദിച്ചുള്ള തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നിയമനടപടികളിലായി നേതൃത്വത്തിന്റെ ശ്രദ്ധ. ആശയക്കുഴപ്പത്തിലാണ് അണികളും നേതൃത്വവും.