English हिंदी

Blog

one-rupee

 

ഇന്നത്തെ കാലത്ത് ഒരു രൂപയ്ക്ക് വലിയ വിലയൊന്നുമില്ലെന്ന് കരുതുന്നവരുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ ചിന്ത മാറ്റേണ്ടിയിരിക്കുന്നു. ഒരു രൂപയ്ക്ക് 455 രൂപ വിലയിട്ട് വില്‍ക്കുന്നവര്‍ നമുക്കിടയിലുണ്ട്. സംഗതി ഓണ്‍ലൈനില്‍ ആണെന്ന് മാത്രം… രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൊന്നായ സ്‌നാപ്ഡീലാണ് ഒരു രൂപ ഇത്രയും തുകയില്‍ വില്‍ക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ ഒരു രൂപയ്ക്ക് 850 രൂപയാണ് വിലയിട്ടിരിക്കുന്നത്. നിലവില്‍ 46% ഓഫറില്‍ 455 രൂപയ്ക്ക് കിട്ടുമെന്ന് സൈറ്റ് പറയുന്നു. ഇനി ആറ് എണ്ണം മാത്രമേ ബാക്കിയുള്ളൂ എന്നും സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also read:  ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

ഇതുകൂടാതെ മറ്റ് ചില നാണയങ്ങളും സ്‌നാപ്ഡീല്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 1976ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന് 851 രൂപ, 75ല്‍ പുറത്തിറങ്ങിയ നാണയത്തിന് 775 രൂപ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമുള്ള ഒരു രൂപയ്ക്ക് 999 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്.

Also read:  33 വർഷം പരീക്ഷയെഴുതി: നൂറുദ്ദീൻ ഇത്തവണ ജയിച്ചു

ഇത്രയും വില ഈടാക്കുന്ന സാഹചര്യത്തില്‍ ഈ നാണയത്തിന്റെ തൂക്കം എത്രയാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊന്നും സ്‌നാപ്ഡീല്‍ ഉത്തരം നല്‍കിയിട്ടില്ല.

Also read:  സമാധാന പാതയിലേക്ക്: ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി

ഷോപ്പ്ക്ലൂസ്.കോം, ആമസോണ്‍, കോയിന്‍ ബസാര്‍.കോം തുടങ്ങി ഇ കൊമേഴ്‌സ് സൈറ്റുകളിലും ഒരു രൂപ നാണയങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 1972 ലെ ഒരു രൂപയ്ക്ക് ഷോപ്പ്ക്ലൂസില്‍ 2,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.