കോവിഡ് രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കില്‍ കൊറോണ വൈറസിന്‍റെ പ്രവഭവകേന്ദ്രമായ ചൈനയെ മറികടന്ന് മുംബൈ നഗരം. 85,724കോവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,938 മരണം സംഭവിച്ചു. 4,634പേരാണ് ചൈനയില്‍ മരിച്ചത്. 83,565പേരാണ് ആകെ രോഗബാധിതര്‍.
നിലവില്‍ ചൈനയില്‍ പ്രതിദിനം ഒറ്റ അക്ക കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആയിരത്തിന് പുറത്ത് കേസുകളാണ് മുംബൈയില്‍ മാത്രം ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം നഗരത്തിലെ രോഗമുക്തി നിരക്ക് 67 ശതമാനമാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്ന നിരക്ക് നഗരത്തില്‍ 1.60 ശതമാനവും.
അതേസമയം, 211,987 കേസുകളും 9,026 മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തുര്‍ക്കി (205,758)യെ മറിടന്നു.