Web Desk
ഇന്തോ-അമേരിക്കൻ വംശജയായ മേധ രാജിനെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊ ബൈഡന്‍റെ ഡിജിറ്റൽ ചീഫ് ഓഫ് സ്റ്റാഫ് ആയി തെരെഞ്ഞെടുത്തു. ബൈഡന്‍റെ പ്രാചാരണപരിപാടികളുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ വകുപ്പിന്‍റെ എല്ലാ മേഖലകളിലും മേധാ രാജിന്റെ സാന്നിധ്യം ഉണ്ടാകും.
നിയമനം ലഭിച്ച മേധാ രാജ് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന കമല ഹാരിസ്, പീറ്റ് ബുട്ടിജ്, ഹിലറി ക്ലിന്‍റെൻ എന്നീവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാര്യമായ പങ്കുവഹിച്ചിരുന്നു. തെരെഞ്ഞെടുപ്പിന് ഇനി 130 ദിവസമാണ് ഉള്ളത്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സ്റ്റാൻഫോർഡിൽ നിന്നും എംബിഎയും പൂർത്തിയാക്കിയശേഷം സ്പെയ്ൻ ഇലാങ്കൊറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസെർച്ച് അസിസ്റ്റനയി മേധ പ്രവർത്തിച്ചിരുന്നു.
ട്രംപിന്‍റെ ഓൺലൈൻ പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പുറകിലായിരുന്നു ജോ ബൈഡന്‍റെ ഓൺലൈൻ പ്രചാരണം. എന്നാൽ രാജിന്റെ കീഴിലുള്ള പുതിയ സംഘത്തിന്റെ പ്രവർത്തനങ്ങള്ക്കു ട്രംപിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.