റിയാദ്: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ കുറഞ്ഞ വേതനം നാലായിരം റിയാലാക്കി ഉയര്‍ത്തിയതായി മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹി വ്യക്തമാക്കി. നിതാഖാത്തില്‍ സ്വദേശികളെ പരിഗണിക്കുന്നതിന് ഇനി മുതല്‍ ഈ ശമ്പളം നല്‍കണമെന്നും 3000 റിയാല്‍ നല്‍കിയാല്‍ പകുതി സൗദിവല്‍ക്കരണം മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
3000ത്തില്‍ താഴെ നല്‍കിയാല്‍ സ്വദേശിവല്‍ക്കരണത്തില്‍ പരിഗണിക്കില്ല. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത് 3000 റിയാല്‍ ശമ്പളത്തോടെ പാര്‍ട് ടൈം ജോലി ചെയ്യുന്ന സൗദികളെ സ്വദേശിവല്‍ക്കരണത്തില്‍ പകുതിയായി പരിഗണിക്കും. ഇതുവരെ സൗദികളുടെ മിനിമം ശമ്പളം 3000 റിയാലായിരുന്നു. 3000ത്തില്‍ താഴെ ശമ്പളം നല്‍കിയാല്‍ പകുതി സ്വദേശിവല്‍ക്കരണമാണ് പരിഗണിച്ചിരുന്നത്. പുതിയ ചട്ടം വന്നതോടെ ചെറുകിട സ്ഥാപനങ്ങളും മറ്റും കൂടുതല്‍ പ്രതിസന്ധിയിലാവും.