English हिंदी

Blog

pothys ramachndra tvm

 

തിരുവനന്തപുരം നഗരത്തിലെ പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

Also read:  തുടര്‍ച്ചയായ രണ്ടാം ദിനവും മൂവായിരം കടന്നു; സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് രോഗം

തുടർന്നും ഇവ പാലിക്കാതെ തുറന്ന് പ്രവർത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങൾ കാരണമാവുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭയുടെ നടപടി. നേരത്തെ നടത്തിയ പരിശോധനയിൽ രാമചന്ദ്രൻസിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കോവിഡ് സ്ഥിതീകരിച്ചിരുന്നു.

Also read:  നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാത്ഥിയെ വേണ്ട ; ചാലക്കുടി കോണ്‍ഗ്രസില്‍ പാളയത്തില്‍പട

ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീർണ്ണമാക്കുന്നതിൽ പങ്കു വഹിച്ചു എന്നതാണ് നഗരസഭയുടെ വിലയിരുത്തൽ. തുടർന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിയിലേക്ക് നഗരസഭയെത്തിയത്.