തിരുവനന്തപുരം: മരണമടഞ്ഞ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചിച്ച് കൊണ്ട് തിരുവനന്തപുരം ഫുട്‌ബോള്‍ ലൗവേഴ്‌സ് ഫോറം അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയില്‍ വെച്ചാണ് അനുസ്മരണ യോഗം.
ചടങ്ങില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ടൂറിസം വകുപ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള സന്തോഷ് ട്രോഫി ടീമിന്റെ കോച്ചും കൂടിയായിരുന്ന വി.പി ഷാജി എന്നിവര്‍ പങ്കെടുക്കും. മുന്‍ എംഎല്‍എയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫുഡ് സാല്‍ ആന്‍ഡ് ബീച്ച് സോക്കര്‍ ചെയര്‍മാന്‍കൂടിയായ ശ്രീ. വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കായിക രംഗത്തെ പ്രമുഖരും ഫുട്‌ബോള്‍ ആരാധകരും പങ്കെടുക്കും.











