ഡല്‍ഹി: മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി.വിജയമോഹന്‍ (65) അന്തരിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്നുളള ആരോഗ്യ പ്രശ്‌നങ്ങളാണ് മരണ കാരണം. തിരുവനന്തപുരം നെടുമങ്ങട് സ്വദേശിയാണ്. 42 വര്‍ഷമായി മലയാള മനോരമയില്‍ സേവനമനുഷ്ഠിച്ചു. ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. കേരള പ്രസ്സ് അക്കാദമിയുടെ വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ എം. ശിവറാം അവാര്‍ഡും നേടിയിട്ടുണ്ട്.











