English हिंदी

Blog

cristiano ronaldo

 

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുത്ത താരമെന്ന നേട്ടം ഇനി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് ഈ നേട്ടത്തിന് താരത്തെ അര്‍ഹനാക്കിയത്. ഇതോടെ 760 ആധികാരിക ഗോളുകളാണ് റോണാള്‍ഡോ സ്വന്തമാക്കിയത്. 1931-55 കാലഘട്ടത്തില്‍ കളിച്ചിരുന്ന ജോസഫ് ബിക്കന്റെ 759 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.

 

Also read:  ബയേണ്‍ മ്യൂണിക്കിന് ഇത് നല്ലകാലം; ജര്‍മന്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കി

സ്‌പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കും ഒപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാള്‍ഡോ ഇത്രയും ഗോള്‍ നേടിയത്. ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ (757), റൊമാരിയോ (743), ലയണല്‍ മെസി (719) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളവര്‍.