തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങള്‍ വിശ്വാസികളുടെ സഭാ ജീവിതത്തിന്റെയും പാരമ്പര്യത്തിന്റെയും അപ്പസ്‌തോലിക അടിത്തറയെ ബലപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദൈവദാസന്‍ മാര്‍ ഈവാ നിയോസ് മെത്രാപ്പോ ലീത്തയുടെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളോടൊടനു ബന്ധിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദി നാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
ഇതര ക്രൈസ്തവ സമൂഹങ്ങളോടും വിവിധ മത സംസ്‌കാരങ്ങളോടും തുടര്‍ന്ന് വരുന്ന ആശയ സംവാദത്തിലൂടെ മനുഷ്യ സമൂഹത്തിന്റെ നന്മക്കായുള്ള ഒരു സംസ്‌കാരം കെട്ടിപ്പടുക്കുവാന്‍ കഴിയുമെന്ന് മാര്‍പാപ്പാ പറഞ്ഞു. മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തെ അപ്പസ്‌തോലനായ വി.തോമാശ്ലീഹായുടെ സംരക്ഷണത്തിനായി സമര്‍പ്പിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ സന്ദേശം അവസാനിപ്പിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് മാര്‍പാപ്പായുടെ സന്ദേശം അയച്ചു കൊടുത്തത്.