English हिंदी

Blog

tamil nadu

Web Desk

തമിഴ്​നാട്ടില്‍ ആയിരത്തിലധികം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകള്‍ മാറ്റി. 1018 സ്ഥലപ്പേരുകള്‍ ഇംഗ്ലീഷില്‍നിന്ന്​ തമിഴ്​ ഉച്ചാരണത്തിലേക്ക്​ മാറ്റിയാണ്​ സര്‍ക്കാര്‍ ഉത്തരവിട്ടത്​. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം.

Also read:  രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോയ​മ്പത്തൂര്‍, വെല്ലൂര്‍ പോലുള്ള പ്രധാന സ്​ഥലങ്ങളുടെ പേരുകളിലും മാറ്റം വരുത്തി. ​കോയമ്പത്തൂരിനെ ഇനി ‘കോയംപുത്തൂര്‍’ എന്നായിരിക്കും വിളിക്കുക. അബംട്ടൂരിനെ ‘അംബത്തൂരാ’യും വെല്ലൂരിനെ ‘വേലൂര്‍’ എന്നാക്കിയും മാറ്റിയിട്ടുണ്ട്​. ദിണ്ഡിഗല്‍ ഇനി ‘തിണ്ടുക്കല്‍’ എന്നായിരിക്കും അറിയപ്പെടുക. പെരമ്പൂര്‍-പേരാമ്പൂര്‍, തൊണ്ടിയാര്‍പേട്ട്-തണ്ടിയാര്‍പേട്ടൈ, എഗ്മോര്‍-എഴുമ്പൂര്‍ തുടങ്ങിയ സ്ഥല പേരുകളും മാറും.