English हिंदी

Blog

shivashankar-bail

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വത്തുക്കള്‍ കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടാനാണ് ഇ.ഡിയുടെ നീക്കം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സ്വപ്‌ന സുരേഷ് എന്നിവരുടെ പേരിലുള്ള ലോക്കറില്‍നിന്ന് കിട്ടിയ പണവും സ്വര്‍ണവും ഇ.ഡി കണ്ടുകെട്ടിയിരുന്നു.

Also read:  കെ.ടി ജലീലിന് ക്ലീന്‍ ചിറ്റില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന്  ഇ.ഡി മേധാവി

ശിവശങ്കറിന്റേത് കുറ്റകത്യങ്ങളിലൂടെ സമ്പാദിച്ച സ്വത്തുക്കളാണെന്നാണ് ഇ.ഡിയുടെ വാദം. 14 കോടിയിലധികം രൂപയുടെ സ്വത്ത് ശിവശങ്കര്‍ സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനെതിരേ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതി പണമാണെന്നും എന്‍ഫോഴ്‌സമെന്റ് പറയുന്നു.