Web Desk
വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പി പി ഇ കിറ്റുകള്‍ മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കേരളം നേരത്തെ തീരുമാനിച്ച ട്രൂനാറ്റ് ടെസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചതായി കേന്ദ്രം ഇന്നലെ കേരളത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് റാപ്പിഡ് പരിശോധനകളും മറ്റും നിലവിലുണ്ട്. ടെസ്റ്റിന് സൗകര്യമില്ലാത്ത സൗദി അടക്കമുള്ള രാജ്യങ്ങളില്‍ നാട്ടില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ ഇളവ്. പരിശോധന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, പിപിഇ കിറ്റുകള്‍ ധരിച്ച് എല്ലാ പ്രവാസികള്‍ക്കും ഇനി നാടണയാന്‍ കഴിയും.
കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പി പി ഇ കിറ്റുകള്‍ ഉറപ്പുവരുത്തേണ്ടത് വിമാനകനികളാണ്. ടിക്കറ്റില്‍ ഇതിന്‍റെ വില ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വിമാന കമ്പിനികള്‍ക്ക് തീരുമാനം എടുക്കാം. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് എത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വന്ദേഭാരത് വിമാനങ്ങള്‍ക്കും എല്ലാ അനുമതിയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യോഗത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.