ലിവര്‍പൂള്‍ നായകന്‍ ജോഡന്‍ ഹെന്‍ഡഴ്‌സണെ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്ത് ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍. വോട്ടിങ്ങിലൂടെ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ് താരങ്ങളെ പിന്തള്ളിയാണ് ജോഡന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനവും തുടരെ തുടരെയുള്ള ടീമിന്റെ കിരീട നേട്ടവുമാണ് ജോഡനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ലിവര്‍പൂളിലെ സഹതാരങ്ങളായ വെര്‍ജില്‍ വാന്‍ഡൈക്, സാദിയോ മാനേ, മോ സലാ, മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ബ്രൂയ്ന്‍, യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോഡ് എന്നിവരാണ് പട്ടികയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തക്കുമ്പോള്‍ ലിവര്‍പൂളിനെ നയിച്ചത് ജോഡന്‍ ഹെന്‍ഡഴ്‌സണ്‍ ആണ്.
അതേസമയം പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ഹെന്‍ഡഴ്‌സണ്‍ വോട്ടുചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഇംഗ്ലീഷ് മാധ്യമങ്ങളിലേയും വാര്‍ത്താ ഏജന്‍സികളിലെയും ഫുട്‌ബോള്‍ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും സംഘടനയാണ് ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍.

















