English हिंदी

Blog

sadio mane

 

ലിവര്‍പൂള്‍ താരം സാദിയോ മാനേക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. ലിവര്‍പൂള്‍ മധ്യനിര താരം തിയാഗോ അല്‍കാട്രക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Also read:  മലയാളി നഴ്സിനെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം ഗില്‍ക്രിസ്റ്റ്

ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലക്കെതിരായ അടുത്ത മത്സരത്തില്‍ മാനേയും തിയാഗോയും കളിക്കില്ല. ഇരുവരും നിലവില്‍ ഐസുലേഷനിലാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആഴ്‌സണലിനെതിരെ മാനേ ഒരു ഗോള്‍ നേടിയിരുന്നു. അതിനുശേഷം താരം രോഗലക്ഷണങ്ങള്‍ കാണിച്ചെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ക്ലബ്ബ് അറിയിച്ചു. മികച്ച ഫോമിലുള്ള മാനേയുടെ അഭാവം ലിവര്‍പൂളിന് തിരിച്ചടിയാകും.

Also read:  ചെല്‍സിയെ തകര്‍ത്ത് കിരീടമണിഞ്ഞ് ലിവര്‍പൂള്‍