വാഷിങ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്ത്. നാല്‍പ്പതോളം യുഎസ് അഭിഭാഷകരാണ് ബൈഡന് തുറന്ന കത്തെഴുതിയത്.
രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ വ്യാപ്തിയും അതിനെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും കത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തെ അക്രമം, സെന്‍സര്‍ഷിപ്പ്, അനാവശ്യ അറസ്റ്റ് തുടങ്ങിയവയിലൂടെ നിയമവിരുദ്ധമായി മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.
തൊഴിലാളി പ്രവര്‍ത്തക നൗദീപ് കൗര്‍, അറസ്റ്റ് ചെയ്ത കര്‍ഷകന്‍ നവ്റീത് സിംഗ്, കര്‍ഷകരെ ചികിത്സിക്കുമ്പോള്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ഡോക്ടര്‍ സ്വാമിമാന്‍ സിംഗ് തുടങ്ങിയവരുടെ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമര്‍, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി വീല്‍ഡന്‍, തുടങ്ങിയവര്‍ക്കും അഭിഭാഷകര്‍ കത്തയച്ചിട്ടുണ്ട്.