English हिंदी

Blog

AMG GT R

എ.എം.ജി ശ്രേണിയിൽ ഉയർന്ന രണ്ടു പുതിയ ആഢംബര മോഡൽ കാറുകൾ കൂടി മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. എഎംജി സി 63 കൂപെ മോഡലും റേസർമാർക്കു വേണ്ടി റേസർമാരുടേതെന്ന വിശേഷണവുമായി എഎംജി ജിടി ആർ കൂപെയുമാണ് കഴിഞ്ഞ ദിവസം നിരത്തിലിറക്കിയത്.
1.33 കോടി രൂപ മുതലാണ് മെഴ്‌സിഡീസ് എഎംജി സി 63 കൂപെയുടെ എക്‌സ് ഷോറൂം വില, മെഴ്‌സിഡീസ് എഎംജി ജിടി ആറിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 2.48 കോടി രൂപ മുതലുമാണ് ഇന്ത്യയിലുടനീളം വില.
സി 63 കൂപെ നാല് ലിറ്റർ വി8 ബൈടർബോ എഞ്ചിനുമായാണ് എത്തുന്നത്. 476 എച്ച്.പി ആണിതിന്റെ ശേഷി. പൂജ്യത്തിൽ നിന്ന് വെറും നാലു സെക്കന്റിൽ 100 കിലോമീറ്റർ വേഗതയിലെത്താനാവുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. 585 എച്ച്പി വി 8 ബൈടർബോ എഞ്ചിനുമായി എത്തുന്ന ജിടി ആർ കൂപെ 3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയിലെത്തും. മ ണിക്കൂറിൽ 318 കിലോമീറ്ററാണ് പരമാവധി വേഗത. മെഴ്‌സിഡീസിന്റെ ഡൈസനോ സംവിധാനത്തിൽ കസ്റ്റമറൈസേഷൻ നടത്താനും ഇരു കൂപെകൾക്കും സാധിക്കും. രണ്ടു വർഷത്തേക്ക് കിലോമീറ്റർ പരിധിയില്ലാതെ 97,000 രൂപയുടെ മെയിന്റനൻസ് പാക്കേജുകളും ഇരു മോഡലുകൾക്കും ലഭിക്കും.

Also read:  മലബാര്‍ 2020: സംയുക്ത സേന അഭ്യാസത്തിന്റെ രണ്ടാംഘട്ടം നവംബര്‍ 17 മുതല്‍

രണ്ടു മോഡലുകളുടെ അവതരണത്തോടെ മെഴ്‌സിഡീസ് ബെൻസ് ഇന്ത്യ പെർഫോമെൻസ് കാർ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ്. 2019 ൽ 54 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. ഏറ്റവും വിജയകരമായ സ്‌പോർട്ട്‌സ് കാർ, പെർഫോമെൻസ് ബ്രാൻഡ് തുടങ്ങിയ രീതികളിൽ എഎംജി തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
പുനെയിലുള്ള കേന്ദ്രത്തിൽ ഇരു മോഡലുകളുടേയും ഡിജിറ്റൽ ലോഞ്ചിംഗ് നടത്തി്. മെഴ്‌സിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ഷെവെക് ലാേഞ്ചിംഗ് നിർവഹിച്ചു. ആഡംബര പെർഫോമെൻസ് കാറുകളുടെ രംഗത്ത് വിപണി മേധാവിത്തം ഉറപ്പിക്കാൻ എഎംജി സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ മുന്നേറാൻ എഎംജി സി 63യും എഎംജി ജിടി ആറും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.