തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്ന് ചര്‍ച്ച സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും, എന്നിരുന്നാലും ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. ഏത് നിമിഷയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സര്‍ക്കാരിനോട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടന്‍ ചര്‍ച്ച നടത്തണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം. ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടത്.