പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍
മധുരക്കിഴങ്ങ് പൊള്ളിച്ചത്
——————————————-
മധുരക്കിഴങ്ങ്: 500 g
ചെറിയ ഉള്ള: 150 g
വറ്റല്‍ മുളക്: 50 g
വെളുത്തുള്ളി: 50 g
കറിവേപ്പില: രണ്ട് തണ്ട്
വെളിച്ചെണ്ണ: 50 ml
വാളന്‍ പുളി: 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് : പാകത്തിന്
മധുരക്കിഴങ്ങ് ഒരല്‍പ്പത്തിലധികം വെന്ത് കരിഞ്ഞ് പോകാതെ ഉപ്പ് ചേര്‍ത്ത് പുഴുങ്ങി എടുക്കുക
വറ്റല്‍ മുളക് ചുട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില ഇവ ഉപ്പ് കൂട്ടി ചതച്ച് ചേര്‍ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മസാലക്കൂട്ട് ചെറിയ തീയില്‍ നന്നായി പുളിചാറ് ചേര്‍ത്ത് ചൂടാക്കി എടുക്കുക. ഇതിലേക്ക് മധുരക്കിഴങ്ങ് ചേര്‍ത്ത് മിക്‌സ് ചെയ്ത് ചൂടോടെ വിളമ്പാം.