അമേരിക്കയില്‍ ചികിത്സയിലുള്ള കുവൈറ്റ് അമിര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സഹാബിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പറഞ്ഞു. കുവൈത്ത് ടി.വിക്ക് നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യുവിലാണ് അദ്ദേഹം അമീറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുമുണ്ടെന്ന് വ്യക്തമാക്കിയത്. പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നതായും പ്രധാന മന്ത്രി അറിയിച്ചു.
കുവൈത്തില്‍ ശാസ്ത്ര ക്രിയക്ക വിധേയനായ ശേഷം തുടര്‍ ചികിത്സയ്ക്കായി ജൂലെ 23 നാണ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അമേരിക്കയിലേക്ക് പോയത്.കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ ടീമിന്റെ ശുപാര്‍ശ പ്രകാരമാണ് തുടര്‍ ചികിത്സ അമേരിക്കയില്‍ നിശ്ചയിച്ചത്. കുവൈത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും അദ്ദേഹത്തിനൊപ്പമുണ്ട്.



















