പ്രേമന്‍ ഇല്ലത്ത്
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത് കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 3500 ഓളം അധ്യാപകരുടെ കുറവ് കുവൈറ്റ് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഈജിപ്ത് അടക്കമുളള വിദേശരാജ്യങ്ങളിലെ അധ്യാപകരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാന സേവനം ഉപയോഗപ്പെടുത്താനുളള നീക്കത്തിലാണ് മന്ത്രാലയം.
നേരത്തെ തന്നെ കുവൈറ്റ് അധ്യാപക ക്ഷാമം അനുഭവിക്കുന്നുണ്ടായിരുന്നു. വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ ഒഴിവുകള്‍ നികത്താന്‍ ടുണീഷ്യ, ജോര്‍ദ്ദാന്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ടമെന്റ് നടത്തിയിരുന്നെങ്കിലും കോവിഡ് കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അഹമ്മദി വിദ്യാഭ്യാസ ജില്ലയില്‍ 900 അധ്യാപകരും ജഹ്‌റയില്‍ 400 ഉം ഹവല്ലിയില്‍ 700 ഉം ഫര്‍വാനിയയില്‍ 450 അധ്യാപകരാണ് ഇപ്പോള്‍ അവധി കഴിഞ്ഞ് തിരിച്ചു വരാന്‍ ഒരുങ്ങി നില്‍ക്കുന്നത്.
മടങ്ങി വരുന്ന അധ്യാപകര്‍ സ്വന്തം നിലയില്‍ 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. വിസാ കാലാവധി കഴിഞ്ഞ അധ്യാപകര്‍ക്കും രാജ്യത്തേക്ക് തിരിച്ചു വരാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമന്നെും ‘ അല്‍ ജരീദ ‘ പത്രം റിപ്പോര്‍ട്ട് ചെയ്തു.












