രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് തള്ളി.
സബ്‌സിഡി എടുത്തുകളയില്ല, പെട്രോള്‍ വില നിലവിലേതു പോലെ തുടരും.
കുവൈത്ത് സിറ്റി : ക്രൂഡോയില്‍ വില രാജ്യാന്തര വിപണിയില്‍ ഉയരുന്നതിനിടെ പെട്രോള്‍ വിലയും ഉയര്‍ത്തുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാബിനറ്റിന്റെ സബ്‌സിഡി കമ്മറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവിലെ സബ്‌സിഡികള്‍ തുടരാനും പെട്രോളിന്റേയും ഡീസലിന്റേയും റീട്ടെയില്‍ വില തുടരാനും തീരുമാനിക്കുകയായിരുന്നു.
പെട്രോള്‍ വില ഉയര്‍ത്താനുള്ള രാജ്യാന്തര റേറ്റിംഗ് ഏജന്‍സികളുടെ ശിപാര്‍ശ പരിഗണിക്കേണ്ടതില്ലെന്ന് ക്യാബിനറ്റ് തീരുമാനിച്ചു. കുവൈത്തിന്റെ നിലവിലെ ബജറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് പെട്രോള്‍ വില ഉയര്‍ത്താന്‍ റേറ്റിംഗ് ഏജന്‍സികള്‍ ശിപാര്‍ശ ചെയ്തത്.
പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം വിലക്കയറ്റം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പറയുന്നു.
കുവൈത്തിന് വിപണിയിലേക്ക് ആവശ്യമുള്ള ഇന്ധനം നല്‍കാന്‍ ശേഷിയുണ്ട്. നിലവിലെ വില ഉയര്‍ത്തേണ്ടതില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്തിലാണ് പെട്രോള്‍ വില ഏറ്റവും കുറഞ്ഞ നിരക്കിലുള്ളത്. കുടിവെള്ളത്തേക്കാള്‍ വിലക്കുറവിലായിരുന്നു മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ പെട്രോള്‍ വില്‍പന നടത്തിയിരുന്നത്.
എന്നാല്‍, യുഎഇ പോലുള്ള രാജ്യങ്ങള്‍ പെട്രോളിന് നല്‍കി വന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കുകയും രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് പെട്രോള്‍ വില എല്ലാ മാസവും പുനര്‍ നിര്‍ണയിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍.
ഇതിനെ തുടര്‍ന്ന് യുഎഇയില്‍ പെട്രോള്‍ വില ഉയര്‍ന്ന നിലയിലാണ്. ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കാള്‍ ഇരട്ടിയാണ് യുഎഇയിലെ ഇന്ധന വിലയെങ്കിലും ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്കാള്‍ കുറവുമാണ് യുഎഇയില്‍.











