Web Desk
ആഗസ്ത് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കും . 3 ഘട്ടമുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകരം നൽകിയതായി സർക്കാർ വക്താവ് താരിഖ് ആൽ മുസറാം അറിയിച്ചു. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാര്‍ച്ചിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയത്. കുവൈത്തില്‍ നിന്ന് അകത്തേക്കും പുറത്തേക്കും 30 ശതമാനം ശേഷിയില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.











