കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് അഞ്ചു വരെ പൊതുമേഖലയ്ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്.
കുവൈത്ത് സിറ്റി : ദേശീയ ദിനം, ലിബറല്‍ ഡേ, അല്‍ ഇസ്ര വല്‍ മിറാജ് എന്നിവയുടെ ആഘോഷാചരണങ്ങളുടെ ഭാഗമായി പൊതു മേഖലയ്ക്ക് ഒമ്പത് ദിവസത്തെ അവധി നല്‍കാന്‍ കുവൈത്ത് മന്ത്രി സഭാ യോഗം തീരുമാനിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നു വരെ ദേശീയ, ലിബറേഷന്‍ ദിനങ്ങള്‍ ആചരിക്കും. തുടര്‍ന്ന് അല്‍ ഇസ്ര വല്‍ മിറാജ് ദിനവും ആചരിക്കും. മാര്‍ച്ച് ആറിനാകും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം പറഞ്ഞു.
ഫെബ്രുവരി 25 വെള്ളി ദേശീയ ദിനം 26 ശനി ലിബറേഷന്‍ ഡേ എന്നിവയാഘോഷിക്കുമെങ്കിലും ഇവ വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ ഫെബ്രുവരി 27, 28 തീയ്യതികള്‍ ദേശീയ-ലിബറേഷന്‍ ഡേ കളുടെ കോംപെന്‍സേഷന്‍ അവധികളാകും. മാര്‍ച്ച് ഒന്നിനും രണ്ടിനും ഇസ്ര വല്‍ മിറാജ് അവധി ദിനങ്ങളാണ്. വീണ്ടും വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ മാര്‍ച്ച് നാല് അഞ്ച് എന്നീ തീയ്യതികള്‍ക്കു ശേഷം മാര്‍ച്ച് ആറ് ഞായറാഴ്ച ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമാകും അവധി ദിനങ്ങള്‍ ആഘോഷിക്കുക എന്ന് ആരോഗ്യ വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. പൊതു പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ജനങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.












