കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമെന്നത് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അങ്ങനെയുണ്ടെങ്കില്‍ തന്നെ ലീഗിന്റെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ സമ്മര്‍ദമുണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവയിലൊന്നില്‍ മത്സരിപ്പിക്കാനാണ് നീക്കം. നീക്കത്തില്‍ കോട്ടയം ഡിസിസി നേതൃത്വത്തിന് എതിര്‍പ്പുണ്ട്. ചാണ്ടി ഉമ്മനെ പുതുപ്പള്ളിയെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.











