സക്കാത്തിനെ യുഡിഎഫ് കണ്‍വീനര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; ബെന്നി ബഹനാന് കെടി ജലീലിന്റെ മറുപടി

K t jaleel benny bahannan

പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ബെന്നി ബഹനാന് മറുപടിക്കത്തുമായി മന്ത്രി കെ ടി ജലീല്‍. ബെന്നി ബഹനാന്‍ കത്തില്‍ പരാമര്‍ശിച്ചതെല്ലാം വാസ്തവ വിരുദ്ധമാണ്. സക്കാത്തിനെ യുഡിഎഫ് കണ്‍വീനര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. സക്കാത്തിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് മന്ത്രിയുടെ കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണ രൂപം:

താങ്കൾ ബഹുമാനപ്പെട്ട ഇൻഡ്യൻ പ്രധാനമന്ത്രിക്ക് ഞാൻ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപവും ആരോപണവും ഉന്നയിച്ച് കത്തയച്ച വിവരം വാർത്താ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. അതിൻ്റെ പശ്ചാത്തലത്തിൽ താഴേ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് ഈ തുറന്ന കത്ത്.

ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവർത്തകൻ എന്ന നിലയിലും സർവോപരി യു.ഡി.എഫ്   കൺവീനർ എന്ന നിലയിലും ‘സക്കാത്ത്’ എന്ന സൽകർമ്മത്തിൻ്റെ പുണ്യവും പ്രാധാന്യവും താങ്കൾക്ക് തീർച്ചയായും അറിയുമെന്നാണ് ഞാൻ കരുതുന്നത്. ‘സക്കാത്ത് ‘ എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിൻ്റേയും ആദരവിൻ്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാൻ മാസത്തിൽ മുൻവർഷങ്ങളിലേതെന്ന പോലെ യു.എ.ഇ  കോൺസുലേറ്റ് ‘സഹായം’ നൽകുന്നതിൻ്റെ ഭാഗമായി അർഹരായ കുറേ പാവപ്പെട്ട കുടുംബങ്ങൾക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നൽകിയ പുണ്യത്തിൻ്റെ അംശത്തെയാണ് താങ്കൾ വിദേശ ഫണ്ടിൻ്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്.

Also read:  ആശങ്കയില്‍ കേരളം: സംസ്ഥാനത്ത് 1038 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ എംബസികളും കോൺസുലേറ്ററുകളും ദീപാവലിക്കും പുതുവർഷാരംഭങ്ങളിലും ക്രിസ്തുമസിനും റംസാനോടനുബന്ധിച്ചും അതാത് രാജ്യങ്ങളിലെ പ്രധാനികൾക്കും പാവപ്പെട്ടവർക്കും ദേശാഭാഷ വിശ്വാസ വ്യത്യാസമില്ലാതെ മധുരപലഹാര പാക്കറ്റുകളും കേക്ക്ബോക്സുളും കാലാകാലങ്ങളായി നൽകി വരുന്നത് അങ്ങേക്കും അറിവുള്ളതാണല്ലോ? ഇതൊന്നും ഇതുവരെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപിക്കപ്പെട്ടത് ആരും കേട്ടിട്ടുണ്ടാവില്ല. ലോക രാജ്യങ്ങളും ജനസമൂഹങ്ങളും പുലർത്തുന്ന സൗഹാർദ്ദത്തിൻ്റെയും ആത്മാർത്ഥമായ അടുപ്പത്തിൻ്റെയും പ്രതിഫലനമായിട്ടല്ലേ ഇത്തരം സ്നേഹ പ്രകടനങ്ങളെ ഇന്നോളം എല്ലാവരും കണ്ടിട്ടുള്ളൂ.

അങ്ങ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കയച്ച കത്തിൽ സൂചിപ്പിച്ചത് പോലെ ഇൻഡ്യൻ കറൻസിയോ വിദേശ കറൻസിയോ ഒരു രൂപാ നോട്ടിൻ്റെ രൂപത്തിൽ പോലും ഞാനോ ഇതുവഴി മറ്റാരെങ്കിലുമോ സ്വീകരിച്ചിട്ടില്ല. താങ്കൾ കത്തിൽ പരാമർശിക്കുന്ന പ്രകാരം ഞാൻ ആവശ്യപ്പെട്ടിട്ടല്ല  യു.എ.ഇ കോൺസുലേറ്റ് റംസാൻ ഭക്ഷണക്കിറ്റുകൾ നൽകിയത്. 2020 മെയ് 27 ന് കോൺസൽ ജനറൽ ഇതു സംബന്ധമായി എനിക്ക് വാട്സ്അപ് സന്ദേശം അയക്കുകയാണ് ഉണ്ടായത്. അതിപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ എന്റെ ഫോണിൽ കിടപ്പുണ്ട്. എപ്പോഴെങ്കിലും നേരിൽ കാണാൻ ഇടവന്നാൽ അങ്ങേക്കത് കാണിച്ചുതരാം. ഇക്കാര്യം പരസ്യമായി ഞാൻ പറഞ്ഞിട്ടുള്ളതുമാണ്.

Also read:  ദീപാവലി : മിന്നിത്തിളങ്ങി നാടും നഗരവും പൊൻപ്രഭയിലേക്ക്.

താങ്കളുടെ കത്തിൽ പറയുന്ന നിയമത്തിൽ അനുശാസിക്കും പ്രകാരമുള്ള ഏതെങ്കിലും സംഭാവനയോ, 25000/- രൂപക്ക് മേൽ മതിപ്പുള്ള സമ്മാനമോ പോലുമല്ല ‘സക്കാത്ത്’ എന്ന് അങ്ങയെ ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് ദു:ഖമുണ്ട്. സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളിൽ നിൽക്കുന്ന ‘സക്കാത്ത്’ എന്ന സൽകർമ്മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാൾ ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നു. ഒരു മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിൻ്റെ കാലത്ത് യു.എ.ഇ കോൺസുലേറ്റിൻ്റെ സക്കാത്ത് സഹായം സ്വീകരിച്ച നിർധനരായ ആയിരത്തിലധികം കുടുംബങ്ങൾക്കും ‘സക്കാത്തി’ന്റെ മഹത്വമറിയുന്ന മുഴുവൻ മനുഷ്യർക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്പോൾ താങ്കൾ ആലോചിക്കുന്നത് നന്നാകും.

Also read:  സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ

ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളിൽ നിന്നുള്ള സമ്മാനമോ ഞാൻ സ്വീകരിച്ചിട്ടില്ല. എന്റെ ബാങ്ക് അക്കൗണ്ടും എന്റെയും കുടുംബത്തിൻ്റെയും സമ്പാദ്യവും ഞങ്ങളുടെ വീടും അവിടെയുള്ള വീട്ടുപകരണങ്ങളുടെ മൂല്യവും എന്റെ നാട്ടുകാരായ UDF പ്രവർത്തകരോട് അന്വേഷിക്കാൻ പറഞ്ഞാൽ അങ്ങേക്കും അത് ബോദ്ധ്യമാകും. അനർഹമായതൊന്നും ജീവിതത്തിലിതുവരെ ഒരാളിൽ നിന്നും കൈ പറ്റിയിട്ടില്ല. അങ്ങിനെ കൈപ്പറ്റിയതായി എന്നെക്കുറിച്ച് പറയുന്ന ഏതെങ്കിലും ഒരാളെ കാണിച്ചു തരാൻ അങ്ങേക്കോ അങ്ങയുടെ അനുയായികളിൽ ആർക്കെങ്കിലുമോ സാധിച്ചാൽ ആ നിമിഷം മുതൽ അങ്ങ് പറയുന്നത് ഞാൻ കേൾക്കും. ഇതൊരു വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിലാണ്. 2019 ൽ യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണ ചടങ്ങിൽ ഈയുള്ളവൻ ക്ഷണിക്കപ്പട്ടിരുന്നു. അതിൻ്റെ ഫോട്ടോ കോൺസുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയത് അങ്ങയുടെ ഓർമ്മയിലേക്കായി ഇവിടെ ഇമേജായി ചേർക്കുന്നു.

നൻമകൾ നേർന്ന്കൊണ്ട്,

സ്നേഹപൂർവ്വം

കെ.ടി. ജലീൽ

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES