പെട്രോളിനും ഡീസലിനും തുടർച്ചയായ ഏഴാം ദിവസവും വില കൂടി

petrol-prices

Web Desk

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.91 രൂപയാണ്. ഡീസലിന് 3.81 രൂപയും. ഏതാണ്ട് നാല് രൂപയോളം ഒരാഴ്ചയ്ക്കകം ഇന്ത്യയിൽ കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ‍് ഓയിലിന്‍റെ വില താഴ്ന്ന് തന്നെയാണെന്നതാണ് ശ്രദ്ധേയം. ഇതാണ് വലിയ പ്രതിഷേധത്തിന് ‌ഇടയാക്കുന്നതും. തുടർച്ചയായി വില കൂട്ടിയതോടെ വിപണിയിൽ വിലക്കയറ്റം വരാനും സാധ്യത ഏറുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടെ ഡിമാന്‍റ് കുറഞ്ഞതോടെ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തി. ബാരലിന് വെറും 20 ഡോളറെന്ന അവിശ്വസനീയമായ വിലക്കുറവിലേക്ക് എത്തി. എന്നാൽ ഒരു പൈസ പോലും ജനങ്ങൾക്ക് നേട്ടമുണ്ടായില്ല. പിന്നീട് രാജ്യാന്തര വിപണിയിൽ എണ്ണവില അൽപം കൂടി. പിന്നെ വൈകിയില്ല, 80 ദിവസത്തിന് ശേഷം രാജ്യത്തെ എണ്ണക്കമ്പനികൾ യോഗം ചേർന്നു, നിരക്ക് കൂട്ടാൻ തീരുമാനിച്ചു. ഇന്നേക്ക് തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.

Also read:  സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ്; മരണം 32,000 കടന്നു,ടിപിആര്‍ 10.27

എന്നാൽ എണ്ണക്കമ്പനികൾ മാത്രമല്ല, ഈ വില കൂടുന്നതിന് കാരണം. കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ നികുതിഘടന ഇതിൽ ഒരു പ്രധാനഘടകമാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് വിപണി എത്തിക്കുമ്പോൾ ചിലവ് കഴിഞ്ഞുള്ള നിരക്ക് 28 രൂപ 50 പൈസയാണെന്ന് കരുതുക. എന്നാൽ ഇതിനൊപ്പം 22.98 രൂപ കേന്ദ്രം എക്സൈസ് തീരുവയായി ഈടാക്കും, 14.85 രൂപ സംസ്ഥാന നികുതി, ചരക്ക് കൂലി, ഒപ്പം പമ്പ് ഉടമകളുടെ കമ്മീഷനായ 3.54 രൂപ – ഇതൊക്കെ ചേർക്കുമ്പോൾ 69 രൂപ 87 പൈസ വരെയെത്തും നിരക്ക്. ഇങ്ങനെയാണ് പെട്രോളിനും ഡീസലിനും അന്തിമ വില നിശ്ചയിക്കുന്നത്. ഈ വർഷം തന്നെ രണ്ട് തവണയാണ് കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയത്.

Also read:  തൃക്കാക്കരയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് പരാതി; ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുങ്ങി പൊലീസ്

മാർച്ച് 14-ന് അസംസ്കൃത എണ്ണവില ബാരലിനു 35 ഡോളറായിരുന്നു. വിലയിടിവിന് ആനുപാതികമായി ഗുണം ജനത്തിന് കിട്ടിയില്ല. മാത്രമല്ല കേന്ദ്രസർക്കാർ മാർച്ച് 10-ന് എക്സൈസ് തീരുവ മൂന്നു രൂപ കൂട്ടി. പിന്നീടു മേയ് ആറിനു പെട്രോളിന് 10 രൂപയും ഡീസലിനു 13 രൂപയും വീതം തീരുവ വീണ്ടും കൂട്ടി. കേന്ദ്രം നികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങളും വിട്ട് വീഴ്ചക്ക് തയ്യാറാകില്ല.

Also read:  തിരുവല്ലയില്‍ അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് സൂചന

രാജ്യാന്തര വിപണിയിൽ ബാരലിന് 38 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിൽ നിരക്ക്. നമ്മുടെ രാജ്യത്ത് 86% ഇന്ധനവും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ രാജ്യാന്തരവിപണിയിലെ കുറവിന് ആനുപാതികമായ ഗുണം സാധാരണക്കാരന് കിട്ടുന്നില്ല. എക്സൈസ് തീരുവ കൂട്ടിയും, അടിസ്ഥാന വില കൂട്ടിയും ജനങ്ങൾക്ക് ലഭിക്കേണ്ട ഇളവ് സർക്കാരുകളും, എണ്ണക്കമ്പനികളും തട്ടിമാറ്റുകയാണ്. 2014 മെയ് മുതൽ 2020 മാർച്ച് വരെ പെട്രോളിന് 129 ശതമാനമാണ് വില കൂടിയത്. ഡീസലിന് 430 ശതമാനവും.

Related ARTICLES

മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയയും, ആസ്റ്റർ ഹോസ്പിറ്റലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും ആനുകൂല്യങ്ങൾക്കും ധാരണപത്രത്തിൽ ഒപ്പുവെച്ചു.ഈ സഹകരണത്തിൻറെ ഭാഗമായി

Read More »

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നു; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

മസ്‌കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്. ഫെബ്രുവരി എട്ടിന് ഒരു റിയാലിന് റെക്കോർഡ്

Read More »

ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം.

ദോഹ: ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം. ഇരു രാജ്യങ്ങളും ചേർന്ന് രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി. ഗസ്സ, സിറിയ വിഷയങ്ങളും

Read More »

ദുബൈ കെഎംസിസി മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് മെയ് നാലിന്

ദുബൈ: ദുബൈ കെഎംസിസി, കൈൻഡ്‌നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു കൊണ്ട് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ”ഡോണേറ്റ് ബ്ലഡ്, സേവ് ലൈവ്‌സ്” എന്ന പ്രമേയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജദാഫിലുള്ള ദുബൈ

Read More »

അ​മേ​രി​ക്ക​യു​മാ​യു​ള്ള തീ​രു​വ​ര​ഹി​ത​ന​യം തു​ട​രും -വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി

മ​നാ​മ: അ​മേ​രി​ക്ക​യു​മാ​യു​ള്ള നി​ല​വി​ൽ തു​ട​രു​ന്ന തീ​രു​വ ന​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു. അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക​ൾ​ക്ക് 10 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റ് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

Read More »

സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത്.

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത്. സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഇ​തി​നാ​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി

Read More »

മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം

മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍

Read More »

സൗദിയിൽ മഴയെത്തുന്നു; ചൂടിന് മുന്നോടിയായി കാലാവസ്ഥ

സൗദി അറേബ്യ : സൗദി അറേബ്യയിൽ മികച്ച തണുപ്പ് ആസ്വദിച്ച ശേഷം ഇപ്പോൾ ചൂടിന് മുന്നോടിയായി മഴ എത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും

Read More »

POPULAR ARTICLES