ബ്രഹ്മാണ്ഡചിത്രം കെജിഎഫിന്റെ രണ്ടാംഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസം. കെജിഎഫ് 2 ന്റെ ടീസര്‍ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി എട്ടിന് ടീസര്‍ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം , തമിഴ് എന്നീ ഭാഷകളിലാകും ടീസര്‍ എത്തുക.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. രണ്ടാംഭാഗത്തിന്റെ ചിത്രീകരണം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ചിത്രം പ്രേഷകരിലേക്ക് എത്തുന്ന ദിവസത്തിനായുളള കാത്തിരിപ്പിലാണെന്നും പ്രശാന്ത് നീല്‍ പറയുന്നു.