English മലയാളം

Blog

barthi

 

ഡല്‍ഹി: വസതിയില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് ഹാസ്യതാരം ഭാരതി സിംഗിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭാരതിയെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയെ പോലീസ് പിടികൂടിയത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ താനും ഭര്‍ത്താവും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി ഹാസ്യതാരം സമ്മതിച്ചു.

Also read:  ഭീമ കൊറേഗാവ് കേസ്: മലയാളികളായ സ്റ്റാന്‍ സ്വാമി, ഹാനി ബാബു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കുറ്റപത്രം

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍.സി.ബി ഡയറക്ടര്‍ സമീര്‍ വാങ്കടെ അറിയിച്ചു.

ഭാരതിയുടെ ലോകന്ദ്വാലയിലുള്ള വീട്ടില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് 86.5 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മയക്കുമരിന്ന് കൈവശം വച്ച് ഉപയോഗിച്ചതാണ് ഇപ്പോള്‍ ഇരുവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്ന കുറ്റം.

Also read:  മന്ത്രിസഭാ തീരുമാനം പോലും അറിയാത്ത കേന്ദ്രസഹമന്ത്രിയെ പറ്റി സഹതാപം മാത്രം - കടകംപള്ളി

ടിവി റിയാലിറ്റി ഷോകളില്‍ കോമഡി താരമായാണ് ഭാരതി സിങ് പ്രശ്തി നേടിയത്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചുള്ള അന്യേഷണമാണ് ഇപ്പോള്‍ പല പ്രമുഖരേയും കുടുക്കുന്നത്.

Also read:  കടിഞ്ഞാണില്ലാതെ ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു