കേരളത്തില്‍ ബി.ജെ.പി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിനിമാ താരവും ബി.ജെ.പി വക്താവുമായ ഖുഷ്ബു സുന്ദര്‍. തമിഴ് നാട്ടില്‍ എ.ഐ.എ.ഡി.എം.കെബി.ജെ.പി സഖ്യം അധികാരത്തില്‍ വരുമെന്നും ഖുഷ്ബു പറഞ്ഞു. കെ സുരേന്ദ്രന്റെ വിജയയാത്രയില്‍ പാലക്കാട് വെച്ച് ഖുഷ്ബു ഭാഗമായിരുന്നു. കോണ്‍ഗ്രസ് വക്താവായിരുന്ന ഖുഷ്ബു കഴിഞ്ഞ ഒക്ടോബറില്‍ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ഖുഷ്ബുവിന്റെ വാക്കുകള്‍:
ബി.ജെ.പി ഇതിനകം തന്നെ കേരളത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയം നേടും. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ബി.ജെ.പി വലിയ വിജയം സ്വന്തമാക്കും. 2021ല്‍ തമിഴ്‌നാട്ടില്‍ എന്‍.ഡി.എ സര്‍ക്കാരുണ്ടാക്കും.