ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു വരിച്ചു. ഒരു പോലീസുകാരന് പരിക്കേറ്റു. മുഹമ്മദ് അല്‍ത്താഫ് എന്ന പോലീസുകാരനാണ് മരിച്ചത്.
ഷോപിയാന്‍ ജില്ലയിലെ ബദിഗാം ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ബദ്ഗാമില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.