English മലയാളം

Blog

kashmi

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര മച്ചില്‍ സെക്ടറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. മദ്രാസ് റെജിമെന്റിലെ ക്യാപ്റ്റന്‍ അശുതോഷ് കുമാറും (24) രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെടിവെയ്പ്പില്‍ 3 ഭീകരരും കൊല്ലപ്പെട്ടു.

Also read:  കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ്വരോഗം

ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുപ്വാര ജില്ലയില്‍ പതിവ് പട്രോളിങ്ങിനിടെയാണ് നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആക്രമണം നടക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് ഒരു എ.കെ 47 കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ രണ്ട് ബാഗുകളും പരിശോധനയ്ക്ക് എടുത്തു.

Also read:  മാനസിക രോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്ര: കങ്കണയ്‌ക്കെതിരെ ശിവസേന മുഖപത്രം