English हिंदी

Blog

border kerala-karnataka

 

കാസര്‍ഗാഡ്: കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകള്‍ അടച്ച് കര്‍ണാടക. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.

Also read:  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്. അതിര്‍ത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ നിലപാട്.

Also read:  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും; കടകള്‍ക്ക് കൊച്ചി നഗരസഭയുടെ മുന്നറിയിപ്പ്

അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പുതിയ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ ജനങ്ങളുട ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങളെന്ന് ജനങ്ങള്‍ പറയുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാന്‍ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ നീക്കം ആരംഭിച്ചു.