തിരുവനന്തപുരം: എന്‍സിപിയില്‍ പാലാ സീറ്റിനെ ചൊല്ലി ഉയര്‍ന്ന തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി മാണി സി.കാപ്പന്‍. ശരദ് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറുമെന്ന് കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ വന്ന് ചര്‍ച്ച നടത്തിയ ശേഷം ബാക്കി തീരുമാനങ്ങളെടുക്കും. യുഡിഎഫുമായി ചര്‍ച്ച നടത്തണോ എന്ന കാര്യവും ഈ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് ടി.പി പീതാംബരനും പ്രതികരിച്ചിരുന്നു. പാലായില്‍ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും എന്‍സിപി മത്സരിച്ച നാലു സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.