തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. പോലീസിന് മാത്രമാണ് ഭീഷണിയെന്ന് കാനം പറഞ്ഞു. കേന്ദ്ര ഫണ്ട് നേടാന്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം കുറ്റപ്പെടുത്തി.
ഏറ്റുമുട്ടലിനെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നില്ല. പോലീസിനെതിരായാണ് റിപ്പോര്‍ട്ട് എങ്കില്‍ പുറത്തുവരാത്ത സ്ഥിതിയാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്മാറണമെന്നും കാനം പറഞ്ഞു.
അതേസമയം, സിപിഐയില്‍ അഭിപ്രായവ്യത്യാമെന്നത് മാധ്യമങ്ങളുടെ ഭാവനയാണെന്ന് കാനം പറഞ്ഞു. പുറത്തുവന്നത് പാര്‍ട്ടി കമ്മിറ്റിയില്‍ നടക്കാത്ത കാര്യങ്ങളെന്നും കാനം വിമര്‍ശിച്ചു.











