English മലയാളം

Blog

velmurug

 

വയനാട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് 4 വെടിയുണ്ടകള്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശരീരത്തില്‍ 40 മുറിവുകള്‍ കണ്ടെത്തി. നെഞ്ചിലും വയറിലുമാണ് കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയത്.

Also read:  കോടതിവിധി ലംഘിച്ചുള്ള സമരങ്ങൾ: ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി

തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ് വേല്‍മുരുകന്‍ (32). പെരിയംകുളത്തെ സെന്തു- അന്നമ്മാള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞത്. പടിഞ്ഞാറത്തറ കാപ്പിക്കുളം മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്താണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായും പോലീസ് പറഞ്ഞു. ഇവര്‍ക്കാര്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടരുകയാണ്.