കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല: കെ.സുരേന്ദ്രന്‍

k-surendran

കോട്ടയം: കേന്ദ്ര ഏജന്‍സികളുടെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഞാന്‍ പറയുന്ന പോലെ അന്വേഷണം നടക്കണമെന്ന് മുഖ്യമന്ത്രി വിചാരിച്ചാല്‍ അത് നടക്കില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഭീഷണിയുമായി ഇറങ്ങുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

‘വിരട്ടലും ഭീഷണിയും കൊണ്ട് അന്വേഷണത്തിന് തടസം നിന്നാല്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കും. കരാറുകളും എം.ഒ.യുവുമെല്ലാം ഉണ്ടാക്കി പാര്‍ട്ടി ഓഫീസില്‍ വെക്കാനുള്ളതല്ല. കരാറുകളൊക്കെ സുതാര്യമാക്കണം. ദേശീയ അന്വേഷണ ഏജന്‍സികള്‍ സത്യത്തോടടുക്കുമ്പോള്‍ മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നു. സമനിലതെറ്റി വലിയ ഹാലിളക്കത്തോടെ അന്വേഷണ ഏജന്‍സികള്‍ അതിരുവിടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആവശ്യമില്ലാത്ത സ്ഥലത്തേക്ക് വന്നാല്‍ അന്വേഷണ ഏജന്‍സികളെ നേരിടുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടിന് സംസ്ഥാന സര്‍ക്കാരുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞ മുഖ്യമന്ത്രിയുടെ എല്ലാവാദങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പ്രതിചേര്‍ത്തതോടെ പൊളിഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയെയല്ല അതിന്റെ പേരില്‍ നടന്ന അഴിമതിയെയാണ് ബി.ജെ.പി എതിര്‍ക്കുന്നത്.’-സുരേന്ദ്രന്‍ പറഞ്ഞു.

Also read:  ധനമന്ത്രി തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി: കെ. സുരേന്ദ്രന്‍

വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയും ശിവശങ്കരനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമാണ്. ഇവര്‍ ഇതിനായി വിദേശത്തേക്ക് പോയത് ഒരുമിച്ചാണ്. ലൈഫ് തട്ടിപ്പിന്റെ കമ്മീഷനായ കറന്‍സി നോട്ടുകള്‍ ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എല്ലാവരും സ്ഥിരീകരിച്ചു കഴിഞ്ഞു. ഇ.ഡിയും സി.ബി.ഐയുമല്ലാതെ ആരാണ് ഈ കേസ് ഏറ്റെടുക്കേണ്ടതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതുകൊണ്ടാണ് ഇ.ഡി അന്വേഷിക്കുന്നത്. ഒരു അഴിമതി കേസില്‍ അന്വേഷണം നടത്തുന്നത് ഫെഡറല്‍ ലംഘനമാവുന്നതെങ്ങനെയാണ്. കെ-ഫോണ്‍ ഇടപാട് നടന്നത് വിദേശത്താണ്. ഇതില്‍ കെ.എസ്.ഇ.ബിയുടെ വരുമാന നഷ്ടത്തെ കുറച്ചുകാണിച്ചിട്ടുണ്ട്. ഇത്രയും ഗുരുതരമായ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വേണ്ടായെന്ന പിണറായിയുടെ നിലപാട് അംഗീകരിക്കാനാവില്ല.

Also read:  മന്ത്രി ജലീലിനെ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് കെ.സുരേന്ദ്രന്‍

അന്വേഷണം തന്റെ കുടുംബത്തിലേക്ക് വരുന്നതുകൊണ്ടാണ് പിണറായി അസ്വസ്ഥനാകുന്നത്. മന്‍മോഹന്‍സിംഗ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം. ജയരാജന്റെ കേസില്‍ സി.ബി.ഐ അന്വേഷിക്കാന്‍ വന്നപ്പോള്‍ നടത്തിയ പോലത്തെ അതിക്രമങ്ങള്‍ക്കാണ് സി.പി.എം മുതിരുന്നതെങ്കില്‍ ജനങ്ങള്‍ അത് അംഗീകരിച്ചു തരില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കസ്റ്റംസിലെ സി.പി.എം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തിയ ആളാണ് പിണറായി. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനെ ചട്ടംകെട്ടി കസ്റ്റംസിലേക്ക് ആരും വിളിച്ചില്ലെന്ന് പിണറായി വിജയന്‍ പറയിപ്പിച്ചു. എന്നിട്ട് അതും പറഞ്ഞ് കുറേനാള്‍ വാര്‍ത്താസമ്മേളനവും നടത്തി. പാലാരിവട്ടം അഴിമതി, കെ.ബാബുവിനെതിരായ കേസ്, മഞ്ചേശ്വരം എം.എല്‍.എക്കെതിരായ കേസ് തുടങ്ങി സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണങ്ങള്‍ എവിടെയെത്തി. എല്ലാ രാഷ്ട്രീയ കേസുകളും അട്ടിമറിച്ച ചരിത്രമുള്ള വിജിലന്‍സ് അന്വേഷിച്ചാല്‍ വിദേശബന്ധമുള്ള കേസുകള്‍ എങ്ങനെ തെളിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Also read:  കോവിഡ് പ്രതിരോധിക്കാനല്ല അഴിമതി മറയ്ക്കാനാണ് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത്; കെ.സുരേന്ദ്രന്‍

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ