കെ.അരവിന്ദ്
മ്യൂച്വല്‍ ഫണ്ടുകളില്‍ ജോയിന്റ് അക്കൗണ്ടായി ഒന്നിലേറെ പേര്‍ക്ക് നിക്ഷേപിക്കാനുള്ള അവസരമുണ്ട്. ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് ചില നിബന്ധനകള്‍ ബാധകമാണ്.
രണ്ടു പേര്‍ക്കോ പരമാവധി മൂന്ന് പേര്‍ക്കോ ആണ് ജോയിന്റ് അക്കൗണ്ട് ഉടമകളാകാന്‍ സാധിക്കുക. എല്ലാ ജോയിന്റ് അക്കൗണ്ട് ഉടമകളും കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) നിബന്ധനകള്‍ പാലിച്ചിരിക്കണം. കെ വൈ സി നിബന്ധനകള്‍ അനുസരിച്ചുള്ള വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടില്ലാത്തവരെ ജോയിന്റ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്താനാകില്ല.
ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്‌പയെടുക്കുകയും ഒന്നിച്ച് ബാങ്ക് നിക്ഷേപം നടത്തുന്നതുമൊക്കെ ഇപ്പോള്‍ സാധാരണമാണ്. ഇതുപോലെ മ്യൂച്വല്‍ ഫണ്ടുകളിലും സം യുക്തമായി നിക്ഷേപിക്കാവുന്നതാണ്. എന്നാ ല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ജോയിന്റ് അക്കൗണ്ടുകള്‍ വഴി നിക്ഷേപിക്കുമ്പോള്‍ നിക്ഷേ പം നടത്തുന്നതും പിന്‍വലിക്കുന്നതും സുഗമമാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യം മനസിലാക്കി വേണം ജോയിന്റ് അക്കൗണ്ടിലെ ഏത് ഓപ്‌ഷന്‍ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്.
ജോയിന്റ് അക്കൗണ്ട് രണ്ട് തരമുണ്ട്. ജോ യിന്റ് എന്ന ഓപ്‌ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ എല്ലാ ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്കും തുല്യമായ അവകാശമാണ് ഉണ്ടായിരിക്കുക. ഈ ഓപ്‌ഷന്‍ തിരഞ്ഞെടുത്താല്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാനും വില്‍ ക്കാനും എല്ലാ ജോയിന്റ് അക്കൗണ്ട് ഉടമകളുടെയും ഒപ്പ് ആവശ്യമായി വരും.
`എയ്‌തര്‍ ഓര്‍ സര്‍വൈവര്‍’ എന്ന ഓപ്‌ഷനാണ് രണ്ടാമത്തേത്. ഈ ഓപ്‌ഷനു കീഴില്‍ ജോയിന്റ് അക്കൗണ്ട് ഉടമകളില്‍ ഏതൊരാള്‍ക്കും സ്വന്തം നിലയില്‍ യൂണിറ്റുകള്‍ വാ ങ്ങാനും വില്‍ക്കാനും അവസരമുണ്ടാകും. ഇ തിന് ഇതര അക്കൗണ്ട് ഉടമയുടെയോ ഉടമകളുടെയോ ഒപ്പ് ആവശ്യമില്ല.
യൂണിറ്റുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വേളകളില്‍ ഏതെങ്കിലും ഒരാളുടെ അസാന്നിധ്യമുണ്ടെങ്കില്‍ ഇടപാടില്‍ തടസം വരാതിതിരിക്കാന്‍ `എയ്‌തര്‍ ഓര്‍ സര്‍വൈവര്‍’ ഓപ്‌ഷന്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്.
കടലാസ് ജോലികള്‍ ഒഴിവാക്കാനും ആ വശ്യമുള്ള സമയത്ത് നിക്ഷേപകരില്‍ ഒരാള്‍ ക്ക് തടസം കൂടാതെ ഇടപാടുകള്‍ നടത്താനും ഈ ഓപ്‌ഷനു കീഴില്‍ സാധിക്കും. അതേ സമയം നിക്ഷേപ പങ്കാളി സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണമെന്ന് ഇതര നിക്ഷേപകനോ നിക്ഷേപകരോ ആഗ്രഹിക്കുന്നുവെങ്കില്‍ ജോയിന്റ് ഓപ്‌ഷന്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം.
ജോയിന്റ് അക്കൗണ്ടുകളിലെ നിക്ഷേപകരില്‍ ആദ്യത്തെയാള്‍ (ഫസ്റ്റ് ഹോള്‍ഡര്‍) ക്കു മാത്രമേ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്‌കീമുകളിലും മറ്റും ജോയിന്റ് അക്കൗണ്ടുകള്‍ വഴി നിക്ഷേപിക്കുമ്പോള്‍ 80 സി പ്രകാ രം നികുതി ആനുകൂല്യം ലഭിക്കുന്നത് ഫസ്റ്റ് ഹോള്‍ഡര്‍ക്കു മാത്രമായിരിക്കും. അതിനാല്‍ നികുതി ആനുകൂല്യം ലഭിക്കുന്നതിനായി നി ക്ഷേപം നടത്തുമ്പോള്‍ എല്ലാ നിക്ഷേപകര്‍ ക്കും നികുതി ആനുകൂല്യം ആവശ്യമാണെങ്കില്‍ ജോയിന്റ് അക്കൗണ്ട് ഒഴിവാക്കി പ്രത്യേ ക അക്കൗണ്ടുകള്‍ വഴി നിക്ഷേപം നടത്തുന്നതാകും ഉചിതം.
ജോയിന്റ് അക്കൗണ്ട് ഉടമയോ ഉടമകളോ മരിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന അക്കൗണ്ട് ഉടമയുടെ പേരിലാകും മുഴുവന്‍ നിക്ഷേപവും.