Web Desk
ബോളീവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളസിനിമാ നടന്‍ ഹരീഷ് പേരടി. സുശാന്തിന്‍റെ മരണം മലയാള സിനിമാ മേഖലയില്‍ നടന്‍ തിലകനും സംവിധായകന്‍ വിനയനും അഭിമുഖീകരിച്ച പ്രശ്‌നങ്ങളോട് കൂട്ടിച്ചേര്‍ത്താണ് ഹരീഷ് പേരടി പ്രതികരിച്ചത്. ഇവരെക്കുറിച്ചും മലയാള സിനിമയില്‍ ഇവര്‍ അഭിമുഖീകരിച്ച എതിര്‍പ്പുകളെക്കുറിച്ചും സുശാന്ത് അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ അദ്ദേഹം ഇപ്പോളും നമ്മോടൊപ്പം ഉണ്ടായെനെ എന്നായിരുന്നു ഹരീഷ് പേരടി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. നടന്‍ തിലകനും വിനയനും മലയാള സിനിമാരംഗത്തെ ഒതുക്കലുകളെ ധീരമായി നേരിട്ടവരാണെന്ന് ഹരീഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…മലയാളത്തിലെ ഒതുക്കലുകളെ ധീരമായി…
Posted by Hareesh Peradi on Tuesday, June 16, 2020
നടന്‍ സുശാന്തിന്‍റെ മരണത്തെക്കുറിച്ച് ബോളീബുഡിലും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. നടി കങ്കണാ റാവത്ത്, വിവേക് ഒബ്രോയ് തുടങ്ങിയവരുടെ പ്രതികരണം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബോളിവുഡില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നുവെന്നും ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലേക്ക് കടന്നുവന്ന സുശാന്തിന്‍റെ അഞ്ചോളം ചിത്രങ്ങള്‍ 2019ല്‍ മുടക്കിയെന്നുമായിരുന്നു കങ്കണയുടെ വിമര്‍ശനം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ സുശാന്ത് അനുഭവിച്ചിരുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാത്ത പല പ്രമുഖരും അദ്ദേഹത്തിന്‍റെ മരണശേഷം ആത്മാര്‍ത്ഥയില്ലാതെ സംസാരിക്കുന്നു എന്നാണ് പലരും ഉന്നയിക്കുന്ന വിമര്‍ശനം.