English हिंदी

Blog

joe biden

 

വാഷിംഗ്ടണ്‍: കുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു. വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബൈഡന്‍ പറഞ്ഞു. ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും. മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് വിലക്കേര്‍പ്പെടുത്തിയത്.

Also read:  മാസ്ക് വെയ്ക്കില്ലാ; ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം