ഡല്‍ഹി: ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര നടപടി. മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
WB Police looked the other way as BJP president J P Nadda’s convoy was accosted and attacked by goons in Bhaipo’s constituency. Serious threat to life of BJP leaders, who were part of the movement.
Will Pishi, who was tweeting about human-rights just today, order investigation? pic.twitter.com/ML5VHSdbt0
— Amit Malviya (@amitmalviya) December 10, 2020
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയിലാണ് ആക്രമണം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണിത്. കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തില്‍ സംസ്ഥാന ബിജെപി നേതാക്കന്മാരായ മുകുള്‍ റോയിക്കും കൈലാഷ് വിജയ്വര്‍ഗിയയ്ക്കും പരിക്കേറ്റതായി നഡ്ഡ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.