ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസസ് ഹൈദരാബാദിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. ഇരു ടീമുകളുടേയും ഈ സീസണിലെ നാലാമത്തെ മത്സരമാണ് ഇത്.
കഴിഞ്ഞ മൂന്ന് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇരു ടീമും വിജയിച്ചത്. അതുകൊണ്ടുതന്നെ ഇന്നത്തെ കളിയില്‍ വിജയിക്കേണ്ടത് ഇരു ടീമിന്റെയും ആവശ്യമാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് ചൈന്നൈ ഈ സീസണ്‍ തുടങ്ങിയതെങ്കിലും പിന്നീട് കളിച്ച രണ്ട് മത്സരങ്ങളും പരാജയമായിരുന്നു. ഡല്‍ഹിയോട് 44 റണ്‍സിന് പരാജയപ്പെട്ടാണ് ചൈന്നൈ ഇന്ന് ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസം സണ്‍റൈസസ് ഹൈദരാബാദിനും ഉണ്ട്. റാങ്ക് പട്ടികയില്‍ നിലവില്‍ ചൈന്നൈ എട്ടാം സ്ഥാനത്തും ഹൈദരാബാദ് ഏഴാംസ്ഥാനത്തുമാണ് ഉള്ളത്. നാല് കളികളില്‍ രണ്ടെണ്ണം ജയിച്ച് നാലു പോയിന്റുമായി മുംബൈ ഇന്ത്യന്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.


















