ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. 97 റൺസിനാണ് പഞ്ചാബിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ മൂന്നിന് 206 റൺസെടുത്തു. 69 പന്തിൽ ഏഴ് സിക്സും 14 ബൗണ്ടറിയും ഉൾപ്പെടെ 132 റൺസെടുത്ത് രാഹുൽ പുറത്താകാതെ നിന്നു.
വൻ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ തുടക്കത്തിലേ തകർന്നു. ആദ്യ അഞ്ച് റൺസിനിടയിൽ ക്യാപ്റ്റൻ കോഹ്ലിയുടേതുൾപ്പെടെ മൂന്ന് പ്രധാന വിക്കറ്റുകൾ ബാംഗ്ലൂരിന് നഷ്ടമായി. പിന്നീട് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയ ബാംഗ്ലൂരിൻ്റ ഇന്നിംഗ്സ് 17 ഓവറിൽ 109 റൺസിൽ അവസാനിച്ചു.