English മലയാളം

Blog

dubai-fitness-challenge-cycling

 

ദുബായ്: തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്ന ഷെയ്ഖ് സായിദ് റോഡ് വെള്ളിയാഴ്ച വ്യത്യസ്തവും മനോഹരവുമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മോട്ടോര്‍ വാഹനങ്ങളെല്ലാം ഒഴിവാക്കി സൈക്കിളുകള്‍ മാത്രമാണ് ഇന്ന് രാവിലെ ഈ റോഡിലൂടെ സഞ്ചരിച്ചത്. ദുബായ് കിരീടാവകാശി  ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമും സൈക്കിള്‍ സവാരിക്കാര്‍ക്കൊപ്പം കൂടിയത് പരിപാടിയുടെ ആവേശം ഇരട്ടിപ്പിച്ചു.

Also read:  സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് ഇന്ത്യൻ അംബാസിഡർ

നൂറുകണക്കിന് റൈഡര്‍മാരാണ് സൈക്കിളുകളുമായി റൈഡിനെത്തിയത്. ചരിത്രത്തിലാദ്യമായാണ്  ഷെയ്ഖ് സായിദ്  റോഡ് സൈക്കിള്‍ റൈഡര്‍മാര്‍ക്ക് മാത്രമായി തുറക്കുന്നത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച സൈക്കിള്‍ റൈഡ് രാവിലെ എട്ട് മണിക്കാണ് അവസാനിച്ചത്.

 

Also read:  അബുദാബിയില്‍ സ്‌കൂളുകള്‍ വിദൂര പഠനത്തിലേക്ക്

 

 

ഓരോരുത്തരും കുറഞ്ഞത് നാല് കിലോ മീറ്ററെങ്കിലും സൈക്കിള്‍ ഓടിക്കണം, സ്വന്തം ഹെല്‍മറ്റും സൈക്കിളും കൊണ്ടുവരണം, മാസ്‌ക് ധരിക്കണം തുടങ്ങിയ നിബന്ധനകള്‍ സംഘാടകര്‍ ആദ്യമേ റൈഡിനെത്തുന്നവരെ അറിയിച്ചിരുന്നു.

പരിസ്ഥിതി സൗഹൃദമാകാനും മലിനീകരണം കുറക്കാനുമായി ദുബൈ ഒരു ബൈക്ക് സൗഹൃദ നഗരമാക്കി മാറ്റണമെന്ന് ഓഗസ്റ്റില്‍ തന്നെ ഷെയ്ഖ് ഹംദാന്‍ നിര്‍ദേശിച്ചിരുന്നു. ദുബൈ വിഷന്‍ 2021ന്റെ ഭാഗമായാണ് ഷെയ്ഖ് ഹംദാന്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ജോലി ചെയ്യാനും താമസിക്കാനും പറ്റിയ ലോകത്തെ മികച്ച സ്ഥലമാക്കി ദുബായ് മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ദുബായ് വിഷന്‍ 2021 ആസൂത്രണം ചെയ്തിരിക്കുന്നത്.